കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ കുടുംബസംഗമവും വിഷു- ഈസ്റ്റർ-മെയ്‌ദിനാ ആഘോഷവും സംഘടിപ്പിച്ചു


കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ മെമ്പർമാർക്കും അവരുടെ കുടുംബ അംഗങ്ങൾക്ക് വേണ്ടി "കെ ജെ പി ഏ കുടുംബസംഗമം 2025 "എന്ന പേരിൽ മനാമ സെൻട്രൽ മാർക്കറ്റിനടുത്തുള്ള ഹാപ്പി ഗാർഡനിൽ വച്ചു വിപുലമായ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ഇരുന്നൂറ്റി അമ്പതിൽ പരം മെമ്പര്മാരും അവരുടെ കുടുംബഅംഗ ങ്ങളും ഈ സംഗമത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജോജീഷ് മേപ്പയ്യൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജ്യോതിഷ് പണിക്കർ അദ്യക്ഷത വഹിക്കുകയും ചെയ്തുള്ള ഔദ്യോഗിക ചടങ്ങോടെ പരിപാടികൾ ആരംഭിച്ചു.

പ്രോഗ്രാം കൺവീനർ മാരായ അഷ്‌റഫ് പുതിയ പാലം, വികാസ് എന്നിവരുടെ നേതൃത്വത്തിൽ വൈകുന്നേരം 6 മണിക്ക് തുടങ്ങിയ കലാ പരിപാടികളിൽ ജ്വാല മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച ഗാനമേളയും മെമ്പർമാരും അവരുടെ മക്കളും ചേർന്നുള്ള ഡാൻസ്, പാട്ട്, ഗെയിംസും മറ്റു കലാ പരിപാടികളും കാണികളെ ആവേശത്തിലാക്കി കൊണ്ടു രാത്രി 2 മണിവരെ നീണ്ടുനിന്നു. ഫുഡ്‌ കൺവീനർ സലീം ചിങ്ങപുരത്തിന്റെ നേതൃത്വത്തിൽ അംഗങ്ങൾ തന്നെ ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചു നാട്ടു വിശേഷങ്ങൾ പങ്കു വച്ചു കോഴിക്കോട്ടുകാർ ഒന്നിച്ചിരുന്നു.

രക്ഷാധിക്കാരി ഗോപാലൻ വിസി,ചീഫ് കോർഡിനേറ്റർ ജോണി താമരശ്ശേരി, വൈസ് പ്രസിഡന്റ് ശ്രീജിത്ത് കുറിഞ്ഞാലിയോട്, ലേഡീസ് വിംഗ് പ്രസിഡന്റ് മുബീന മൻഷീർ, ചീഫ് കോഡിനേറ്റർ സന്ധ്യ രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി രാജീവ് തുറയൂർ, മെമ്പർ ഷിപ്പ് സെക്രട്ടറി ബിനിൽ, എക്സിക്യൂട്ടീവ് മെമ്പർ മാരായ രാജേഷ്, ശ്രീജിത്ത്, രാജീവ്, റോഷിത്, സുബീഷ്, മൊയ്‌ദു, ജാബിർ കൊയിലാണ്ടി, അജേഷ്, നികേഷ്, ബഷീർ, അതുൽ, രാജൻ, സന്തോഷ്‌, ഷെസ്സി രാജേഷ്, ഉപർണ ബിനിൽ, ഷൈനി ജോണി, അരുണിമ ശ്രീജിത്ത്, റീഷ്മജോജീഷ്, രഞ്ജുഷ രാജേഷ്, റഗിനവികാസ്, അസ്ന റിഷാദ്, മിനി ജ്യോതിഷ്, അശ്വനി നികേഷ്, അനിത, ദീപ അജേഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ട്രഷറർ റിഷാദ് കോഴിക്കോട് കുടുംബ സംഗമത്തിൽ പങ്കെടുത്ത് വൻ വിജയം ആക്കിയ മുഴുവൻ ആളുകൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ബഹ്‌റൈനിലെ കോഴിക്കോട് ജില്ലക്കാരായ എല്ലാ പ്രവാസി സുഹൃത്തുക്കളെയും ഒരു കുടക്കീഴിൽ അണിനിരത്താനായി ആയിരത്തി അഞ്ഞൂറിൽ പരം മെമ്പർമാരുള്ള കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനിൽ എല്ലാ കോഴിക്കോട്ടുകാരും അംഗത്വം എടുക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

article-image

cxdsvasaqQadx

article-image

cszxcc

You might also like

Most Viewed