യുവാക്കൾ കാണിക്കുന്ന പക്വത മുതിർന്നവരും കാണിക്കണം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ


കോണ്‍ഗ്രസ് പാർട്ടി പുനഃസംഘടനാ വിഷയത്തിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സാധാരണ പ്രവർത്തകന്‍റെ ആത്മവിശ്വാസം തകർക്കരുതെന്നും യുവാക്കൾ കാണിക്കുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കൾ കാണിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ടയിൽ പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ. സുധാകരന് പിന്തുണയറിയിച്ച രാഹുൽ, അദ്ദേഹം വലിയ ജനപിന്തുണയുള്ള നേതാവാണെന്നും കേരളത്തിലെ ഏത് ജംഗ്ഷനില്‍ പോയാലും ആളുകള്‍ കൂടുമെന്നും പറഞ്ഞു. നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. വരാൻ പോകുന്നത് അങ്കണവാടി ക്ലാസ് ലീഡറുടെ തെരഞ്ഞെടുപ്പല്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പാണെന്നും ഓര്‍ക്കണമെന്നും രാഹുൽ പറഞ്ഞു. ഞങ്ങള് മിണ്ടാതെയിരിക്കുന്നത് അത് താങ്ങാനുള്ള കെൽപ്പ് പാർട്ടിക്കില്ലാത്തത് കൊണ്ടാണ്. യുവ നേതാക്കൾ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കളും കാണിക്കണം. മുതിർന്ന നേതാക്കൾ ഉത്തരവാദിത്വം കാട്ടണം. കോണ്‍ഗ്രസ് അധികാരത്തിൽ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

article-image

dsefsddssdsfaeqs

You might also like

Most Viewed