സഹപ്രവർത്തകയുടെ മകനെ ലൈംഗീകമായി പീഡിപ്പിച്ചു; യുവതി അറസ്റ്റിൽ


സഹപ്രവർത്തകയുടെ 17കാരനായ മകനെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ 28കാരി അറസ്റ്റിൽ. ജൂബിലി ഹിൽസിൽ വീട്ടു ജോലിക്കാരിയായ യുവതിയാണ് ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനായ 17കാരനെ പീ‍ഡിപ്പിച്ചത്. പോക്സോ വകുപ്പു പ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഒരേ ക്വാർട്ടേഴ്സിലാണ് പ്രതിയായ യുവതിയും പീഡിപ്പിക്കപ്പെട്ട ആൺകുട്ടിയുടെ കുടുംബവും താമസിച്ചിരുന്നത്. കുട്ടിയെ യുവതി ചുംബിക്കുന്നതു കണ്ട കെട്ടിടത്തിന്‍റെ മാനേജർ കുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മ സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോൾ തനിക്ക് സഹോദരനെപ്പോലെയാണ് കുട്ടിയെന്നും ആ സ്നേഹത്തിന്റെ പുറത്താണ് ചുംബിച്ചതെന്നുമാണ് യുവതി മറുപടി നൽകിയത്. പിന്നീട് പിറ്റേ ദിവസം ഇതേക്കുറിച്ച് വീണ്ടും ചോദിച്ചപ്പോഴാണ് ഒറ്റയ്ക്കായിരുന്ന സമയത്ത് യുവതി പലപ്പോഴും മോശമായി പെരുമാറിയെന്നും ഒന്നിലധികം സമയം നിർബന്ധിച്ച് ലൈംഗീകബന്ധത്തിലേർപ്പെട്ടെന്നും കുട്ടി വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞാൽ മോഷണക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പീഡനത്തിനിരയായ കുട്ടി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

article-image

qDFBF

You might also like

Most Viewed