തമിഴ്നാട്ടിലെ തിരുവാരൂരിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു


തമിഴ്നാട്ടിലെ തിരുവാരൂരിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സുഹൃത്തുക്കളായ രജിനാഥ്‌, സജിത്ത്, രാജേഷ്, രാഹുൽ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശികളാണ്‌ മരിച്ച നാല് പേരും. സംഭവസ്ഥലത്തുവച്ച്തന്നെ നാല് പേരും മരിച്ചിരുന്നു. വാനും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏഴ് പേരാണ് വാനിലുണ്ടായിരുന്നത്.

വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഞായറാഴ്ചയാണ് ഇവര്‍ തീർഥാടനത്തിനായി പോയത്. ഇവരുടെ ബന്ധുക്കൾ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.

article-image

sdfsf

You might also like

Most Viewed