ജോൺ ബ്രിട്ടാസ് എംപിയെ സിപിഎം രാജ്യസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു


ജോൺ ബ്രിട്ടാസ് എംപിയെ സിപിഎം രാജ്യസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബംഗാളിൽ നിന്നുള്ള ബികാഷ് രഞ്ജൻ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതോടെയാണ് ബ്രിട്ടാസിന് നറുക്ക് വീണത്.

നിലവിൽ ഉപനേതാവാണ് ജോൺ ബ്രിട്ടാസ്. വിദേശകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി, പബ്ലിക്ക് അണ്ടർടേക്കിംഗ് കമ്മിറ്റി, ഐടി വകുപ്പിന്‍റെ ഉപദേശക സമിതി എന്നിവയിൽ അംഗമാണ് ജോൺ ബ്രിട്ടാസ്. രാജ്യസഭയിൽ ശ്രദ്ധേയ ഇടപെടൽ നടത്തിവരുന്ന ബ്രിട്ടാസ് മികച്ച പാർലമെന്‍റേറിയനുള്ള പുരസ്കാരം രണ്ട് തവണ നേടിയിട്ടുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാണ്.

article-image

werr

You might also like

Most Viewed