ബഹ്റൈനിലെ സർക്കാർ ജോലികളിൽ സ്വദേശികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്


ബഹ്റൈനിലെ സർക്കാർ ജോലികളിൽ സ്വദേശികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. വിദേശി നിയമനത്തിന്‍റെ തോത് കുറച്ചതും സ്വദേശിവത്കരണ പദ്ധതിയോടുള്ള സർക്കാറിന്‍റെ പ്രതിബദ്ധതയുമാണ് പൊതു സ്ഥാപനങ്ങളിൽ സ്വദേശി നിയമനം വർധിപ്പിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സർക്കാർ തസ്തികകളിൽ നിലവിൽ 35, 670 ബഹ്റൈനികൾക്ക് സ്ഥിര ജോലിയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ആകെ സർക്കാർ ജീവനക്കാരുടെ 99.8 ശതമാനത്തോളം വരും.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ പൊതുമേഖലയിലെ വിദേശ നിയമനങ്ങളിൽ 25 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. പാർലമെന്‍റ്, ശൂറ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബുഐനൈനാണ് ഈ വിവരങ്ങൾ രേഖാമൂലം അറിയിച്ചത്. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിൽ വ്യക്തത തേടി പാർലമെന്റിന്റെ നിയമനിർമാണ, നിയമകാര്യ സമിതി ചെയർമാൻ മഹമൂദ് ഫർദാൻ സമർപ്പിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും കരാർ പ്രകാരം ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 5686 ആയി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിദേശ ജീവനക്കാരിൽ അധികവും ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണുള്ളത്. യോഗ്യത‍യുള്ള ബഹ്റൈനികളുടെ അഭാവമുണ്ടെങ്കിൽ മാത്രമേ ഇനി വിദേശികളെ ഇത്തരം മേഖലകളിൽ നിയോഗിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

article-image

dsfsdf

You might also like

Most Viewed