തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; എ.ഡി.ജി.പി എം. ആർ അജിത്കുമാറിനെതിരെ മൊഴി നൽകി മന്ത്രി കെ. രാജൻ

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ എ.ഡി.ജി.പി എം. ആർ. അജിത്കുമാറിനെതിരെ മൊഴി നൽകി മന്ത്രി കെ. രാജൻ. പൂര ദിവസം രാവിലെ മുതൽ എംആർ അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു. എന്നാൽ പൂരം തടസപ്പെട്ട സമയത്ത് എഡിജിപിയെ പല തവണ തുടരെ വിളിച്ചിട്ടും കിട്ടിയില്ല. തെക്കോട്ടിറക്ക സമയത്ത് പൊലീസിന്റെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായെന്നും മന്ത്രി കെ രാജൻ മൊഴി നൽകി
രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയ. പരിഹരിക്കാനുള്ള ഇടപെടൽ നടത്തണമെന്ന നിർദേശവും നൽകി. എന്നാൽ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പിയായിട്ടും ചെയ്തില്ല. ഔദ്യോഗിക നമ്പറിന് പുറമെ പേഴ്സണൽ നമ്പരിൽ വിളിച്ചപ്പോളും എടുത്തില്ലെന്നും മന്ത്രിയുടെ മൊഴിയിലുണ്ട്. ഡി.ജി.പിയുടെ സംഘം അടുത്ത ആഴ്ച എം.ആർ. അജിത്കുമാറിൻറെ മൊഴിയെടുക്കും.
പൂരം തടസപ്പെട്ടിട്ടും എഡിജിപി ഇടപെട്ടില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നുമായിരുന്നു ഡിജിപിയുടെ ആദ്യ റിപ്പോർട്ട്. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് എഡിജിപിയ്‌ക്കെതിരെയായിരിക്കുമെന്നാണ് സൂചന. മന്ത്രിയുടെ വിമർശനത്തിന് പിന്നാലെ അടുത്ത ആഴ്ച നോട്ടീസ് നൽകി എഡിജിപിയിൽ നിന്ന് വിശദമായ മൊഴി എടുക്കാനാണ് തീരുമാനം.
zczcx