വിഴിഞ്ഞം പദ്ധതി ഇന്ത്യാ സഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തും: മോദി

വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ ഇന്ത്യാ സഖ്യത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യാ സഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി വിമർശിച്ചു. വിഴിഞ്ഞം തുറമുഖം രാജ്യത്തിനു സമർപ്പിച്ച ശേഷമുള്ള പ്രസംഗത്തിനിടെയായിരുന്നു വിമർശനം. മുഖ്യമന്ത്രിയോടാണ് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ ഇന്ത്യ സഖ്യത്തിന്‍റെ നെടുംതൂണാണ്, ശശി തരൂരും ഇവിടെ ഇരിക്കുന്നുണ്ട്. ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം കെടുത്താന്‍ പോകുന്നെന്ന് മോദി പറഞ്ഞു.
വിഴിഞ്ഞം പദ്ധതി രാജ്യത്തിന്‍റെ അഭിമാനമാണെന്നും പുരോഗതിയിലേക്കുള്ള ചുവടുവെപ്പാണെന്നും മോദി പറഞ്ഞു. 8800 കോടി രൂപ ചെലവിട്ടാണു തുറമുഖം നിര്‍മിക്കുന്നത്. ഇതുവരെ 75 ശതമാനത്തില്‍ അധികം ട്രാന്‍ഷിപ്പ്‌മെന്‍റ് രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണു നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരുന്നത്. ഇതിന് മാറ്റം വരികയാണ്. പുറത്തേക്ക് ഒഴുകിയിരുന്ന പണം കേരളത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിനു സഹായകമാകുമെന്നും മോദി വ്യക്തമാക്കി.
DSFDFASDAFSDASF