കൊച്ചിയിൽ വൻ ലഹരിവേട്ട; 500ഗ്രാം എംഡിഎംഎ പിടികൂടി; പ്രതി അറസ്റ്റിൽ.


കൊച്ചിയിൽ വൻ ലഹരിവേട്ട. കറുകപ്പള്ളിയിൽ വീട്ടിൽ സൂക്ഷിച്ച 500ഗ്രാം എംഡിഎംഎ പിടികൂടി. പ്രതി പൊന്നാനി സ്വദേശി മുഹമ്മദ്‌ നിഷാദ് അറസ്റ്റിൽ. കറുകപ്പള്ളിയിലെ വീട്ടിൽ എംഡിഎംഎ സൂക്ഷിച്ചായിരുന്നു വിൽപ്പന നടത്തിയിരുന്നത്. മരടിൽ 5 ഗ്രാം ഹെറോയിനും ആലുവ മുട്ടത്ത് 47 ഗ്രാം എംഡിഎംഎയും പിടികൂടി. മരടിയിൽ ഹെറോയ്നുമായി രണ്ട് അസാം സ്വദേശികളാണ് പിടിയിലായത്.

ഡാന്‍സാഫ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് കറുകപ്പള്ളിയിലെ വീട്ടില്‍ നിന്ന് എംഡിഎംഎ പിടികൂടുന്നത്. പുലര്‍ച്ചെ 12.30ഓടെയാണ് വീട്ടില്‍ സംഘം പരിശോധന നടത്തിയത്. രണ്ട് വര്‍ഷത്തോളമായി കുടുംബവുമായി കറുകപ്പള്ളിയിലെ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു. ആലുവയില്‍ ഇയാള്‍ക്ക് വാട്ടര്‍ സപ്ലൈ നടത്തുന്ന പ്ലാന്റുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 20 ലക്ഷം വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്.

ആലുവയിലും മരടിലും വില്‍പനക്കെത്തിച്ച ലഹരി പിടികൂടി. ഇന്ന് രാവിലെ നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് അഞ്ച് ഗ്രാം ഹെറോയിനുമായി രണ്ട് അസം സ്വദേശികൾ പിടിയിലാകുന്നത്.

article-image

adsdfasadfsadfsdsc

You might also like

  • Lulu Exchange
  • Straight Forward

Most Viewed