വളർത്തച്ഛന്‍റെ സ്നേഹം കുറയുമെന്ന തോന്നൽ; ഉറങ്ങിക്കിടന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നെന്ന് സമ്മതിച്ച് 12 വയസുകാരി


പാപ്പിനിശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് 12 വയസുകാരി. മരിച്ച കുഞ്ഞിന്‍റെ അച്ഛന്‍റെ സഹോദരന്‍റെ മകളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം. തമിഴ്‌നാട് സ്വദേശികളായ മുത്തു-അക്കമ്മൽ ദന്പതികളുടെ മകൾ യാസിക ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശുചിമുറിയിലേക്ക് പോകാനെന്ന വ്യാജേന എണ്ണീറ്റ ശേഷം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റിലേക്ക് ഇടുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിന്നീട് ദമ്പതികളെ വിളിച്ച് കുഞ്ഞിനെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി മുത്തുവിന്‍റെയും അക്കമ്മലിന്‍റെയും സംരക്ഷണയിലാണ്. ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചപ്പോള്‍ തന്നോടുള്ള സ്‌നേഹം കുറയുമോ എന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വാടക ക്വാട്ടേഴ്‌സിന് സമീപത്തെ കിണറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെൺകുട്ടിയെ ജുവനൈല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കും.

article-image

FGDFGSADGDA

You might also like

  • Straight Forward

Most Viewed