വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന്‍റെ വക്കീൽ വക്കാലത്തൊഴിഞ്ഞു

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്‍റെ വക്കാലത്ത് ഒഴിഞ്ഞ് അഡ്വക്കേറ്റ് കെ.ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസി പ്രസിഡന്‍റിന് പരാതി ലഭിച്ചിരുന്നു. ഇത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. കേസിൽ ഹാജരാകുന്നതിൽ നിന്ന് ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്‍റാണ് പരാതി നൽകിയത്.
അതിനിടെ പ്രതി അഫാൻ ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണിരുന്നു. പാങ്ങോട് പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിലാണ് കുഴഞ്ഞുവീണത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതി രാത്രി ഉറങ്ങിയിരുന്നില്ല. രക്തസമ്മർദം കുറഞ്ഞതോടെ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുള്ള കല്ലറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ നൽകിയ ശേഷം ഇയാളെ തിരികെ സ്റ്റേഷനിൽ എത്തിച്ചു.
DFSDFSASF