വേനൽക്കാലത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ല; മന്ത്രി കെ.കൃഷ്ണൻകുട്ടി

വേനൽക്കാലത്ത് സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരില്ലെന്നും വൈദ്യുതി ഉപയോഗം ഉയരുന്നത് നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. പള്ളിവാസൽ പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിൽ തന്നെ ആറ് കോടിയുടെ വൈദ്യുതി ഉല്പാദിപ്പിച്ചു. തൊട്ടിയാർ ജല വൈദ്യുതി പദ്ധതിക്ക് നാൽപ്പത് മെഗാവാട്ട് ശേഷിയുണ്ട്. കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൈമാറ്റ കരാർ പ്രകാരം വൻതോതിൽ വൈദ്യുതി ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്- മന്ത്രി പറഞ്ഞു.
FGSDGFGSSGGSDA