എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് പൊലീസും വൈദികരും ഏറ്റുമുട്ടി; വീണ്ടും സംഘർഷം


എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് പൊലീസും വൈദികരും വീണ്ടും ഏറ്റുമുട്ടി. ബിഷപ്പ് ഹൗസിന്റെ കവാടം വൈദികരുൾപ്പെടെയുള്ള പ്രതിഷേധക്കാർ തള്ളിത്തുറക്കാൻ ശ്രമിച്ചതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്. ഗേറ്റ് തുറന്ന് ബിഷപ്പ് ഹൗസിലേക്ക് കയറണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. കഴിഞ്ഞ മൂന്ന് ദിവസമായി എറണാകുളം-അങ്കമാലി അതിരൂപതയിൽ വിമതവിഭാഗത്തിന്റെ പ്രതിഷേധം തുടരുകയാണ്. ഇന്ന് രാവിലെ ബിഷപ്പ് ഹൗസിൽ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാൻ പൊലീസ് ശ്രമിച്ചത് വലിയ പ്രതിഷേധത്തിനിട‍യാക്കിയിരുന്നു.

കുർബാന തർക്കത്തിൽ നാല് വൈദികർക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ് 21 വൈദികർ ബിഷപ്പ് ഹൗസിനുള്ള പ്രതിഷേധിച്ചത്. മൂന്ന് ദിവസമായി വൈദികർ സത്യാഗ്രഹം നടത്തിവരികയായിരുന്നു. പൊലീസ് ബലം പ്രയോഗിച്ച് ഇവരെ പുറത്തിറക്കുകയായിരുന്നു. എന്നാൽ, സമാധാന പരമായി കിടന്നുങ്ങിയ വൈദികരെ വലിച്ചിഴച്ച് പുറത്തിറക്കിയെന്ന് വൈദികരുടെ ആരോപണം.

article-image

SDFSDFDSESDSDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed