സ്കൂൾ കായിക മേളയിലെ പ്രതിഷേധത്തിൽ നടപടി; നാവ മുകുന്ദയ്ക്കും മാർ ബേസിലിനും അടുത്ത കായിക മേളയിൽ വിലക്ക്

എറണാകുളത്ത് നടന്ന സ്കൂൾ കായിക മേളയിൽ ഉണ്ടായ പ്രതിഷേധത്തിൽ നടപടി. പ്രതിഷേധിച്ച രണ്ട് സ്കൂളുകളെ അടുത്ത കായിക മേളയിൽനിന്ന് വിലക്കി. തിരുനാവായ നാവ മുകുന്ദ, കോതമംഗലം മാർ ബേസിൽ എന്നീ സ്കൂളുകൾക്കാണ് വിലക്ക്. നേരത്തെ കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. വരും വർഷങ്ങളിലെ മേളയിൽ പ്രതിഷേധങ്ങൾ വിലക്കാനാണ് പൊതു വിദ്യാഭ്യാസവകുപ്പിന്‍റെ നീക്കം. പ്രതിഷേധം സംഘടിപ്പിക്കുന്ന അധ്യാപകരെയും കുട്ടികളെയും കലാ മേളകളില്‍ നിന്ന് വിലക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിലൂടെ അറിയിച്ചിരിക്കുന്നത്.
AEDSDFS