തൃശൂർ മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയും; വി എസ് സുനിൽകുമാർ


തൃശൂർ മേയർ എംകെ വർഗീസ് ബിജെപിയിൽ നിന്ന് കേക്ക് വാങ്ങിയത് യാദൃശ്ചികമല്ലെന്നും തൃശൂർ മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്നും വിഎസ് സുനിൽകുമാർ. ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും മേയർ പ്രവർത്തിച്ചതാണെന്ന് വി എസ് സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റിൽ നിന്ന് കേക്ക് സ്വീകരിച്ചത് തീർത്തും നിഷ്കളങ്കമല്ലെന്ന് വിഎസ് സുനിൽകുമാർ പറഞ്ഞു. എൽഡിഎഫ് മേയർ ആയിരിക്കുമ്പോൾ മുന്നണിയുടെ രാഷ്ട്രീയത്തോട് കൂറ് പുലർത്തണം. അതുണ്ടാകുന്നില്ലെന്നും വിഎസ് സുനിൽകുമാർ വ്യക്തമാക്കി. ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എംകെ വർഗീസിനെ സന്ദർശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് വിഎസ് സുനിൽകുമാർ വിമർശനവുമായി രംഗത്തെത്തിയത്.

article-image

dfrdfdf

You might also like

Most Viewed