മാര്‍ക്കോയുടെ വ്യാജപതിപ്പ് ടെലിഗ്രാമില്‍; അന്വേഷണം ആരംഭിച്ചു


മാര്‍ക്കോ സിനിമയുടെ വ്യാജപതിപ്പ് ടെലിഗ്രാമില്‍ പ്രചരിക്കുന്നതിനെതിരേ പ്രൊഡ്യൂസര്‍ ഷെരീഫ് മുഹമ്മദ് നല്‍കിയ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് പരാതിയില്‍ പറയുന്നത്.

ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാക്കള്‍ പോലീസിന് കൈമാറി. പരാതിയില്‍ സിനിമാറ്റോഗ്രാഫ് നിയമം, കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

 

article-image

desds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed