വയനാട്ടിൽ റിക്കാർഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി


കല്‍പ്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽനിന്നും റിക്കാർഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വിജയിച്ചു. കന്നിയങ്കത്തിൽ നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി ലോക്സഭയിലേക്ക് വിജയിച്ചിരിക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ തകർപ്പൻ ജയം.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. ഈ റിക്കാർഡ് ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മറികടന്നത്.

6,22,338 ലക്ഷം വോട്ട് നേടിയ പ്രിയങ്ക 4,10,931 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മിന്നുന്ന ജയം സ്വന്തമാക്കിയത്. വോട്ടിംഗ് ശതമാനം കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും ഇതെല്ലാം തകിടം മറിച്ചുകൊണ്ടാണ് പ്രിയങ്കയുടെ മുന്നേറ്റം.
എൽഡിഎഫിന്‍റെ സത്യൻ മോകേരി 2,11,407 വോട്ടുകളാണ് നേടിയത്. 1,09,939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് നേടാനായത്.

article-image

gdsfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed