നിരന്തര ശല്യം; യുവാവിനെതിരെ പൊലീസിൽ പരാതി നൽകി ആദിലയും നൂറയും


ശാരിക l കേരളം

പിന്നാലെ നടന്ന് നിരന്തരം ശല്യപ്പെടുത്തിയ യുവാവിനെതിരെ പൊലീസിൽ പരാതി നൽകി ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും. 2024 മുതൽ ഈ വ്യക്തിയിൽ നിന്നും തങ്ങൾ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും, അടുത്തിടെ പ്രമോഷന്റെ ഭാഗമായി ഒരു റിസോർട്ടിൽ എത്തിയപ്പോൾ അവിടെയും പിന്തുടർന്നെത്തിയതോടെയാണ് പോലീസിനെ വിവരം അറിയിച്ചതെന്നും ഇരുവരും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.

പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇനിയെല്ലാം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇരുവരും പറഞ്ഞു. രണ്ടുപേരെയും ഒരുമിച്ച് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും, ബിഗ് ബോസ് ഷോയ്ക്ക് മുൻപ് കൊളാബറേഷൻ ആവശ്യത്തിനായി പോയ ഇടങ്ങളിലും ഇയാൾ എത്തി കാര്യങ്ങൾ തിരക്കിയിരുന്നതായും ഇവർ വെളിപ്പെടുത്തി.

ബിഗ് ബോസ് കഴിഞ്ഞ് നടന്ന ഫാൻ മീറ്റപ്പിലും ഇയാൾ എത്തിയിരുന്നു. നമ്മുടെ നിയമം ഇപ്പോൾ ശക്തമാണെന്നും എല്ലാവരും പരസ്പരം ബഹുമാനിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കണമെന്നും ആദിലയും നൂറയും കൂട്ടിച്ചേർത്തു.

article-image

dfgg

You might also like

  • Lulu Exchange
  • Straight Forward

Most Viewed