ഫണ്ട് തട്ടിപ്പ് ആരോപണം: കെ.കെ രാഗേഷിനെതിരെ ആഞ്ഞടിച്ച് വി. കുഞ്ഞികൃഷ്ണൻ


ശാരിക l കേരളം

കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ രംഗത്തെത്തി. തന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തത് സിപിഎം വിരുദ്ധരാണെന്ന വാദം തെറ്റാണെന്നും പാർട്ടി മെമ്പറർമാരും അനുഭാവികളും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം ചടങ്ങിലെത്തിയത് കണ്ട് സിപിഎം നേതൃത്വത്തിന് ഹാലിളകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

താൻ എന്ന് മുതലാണ് സിപിഎം വിരുദ്ധനായതെന്നും അതിനുള്ള കാരണമെന്താണെന്നും നേതൃത്വം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് വർഷമായി പാർട്ടിക്കകത്ത് ഈ വിഷയങ്ങൾ ഉന്നയിച്ച് താൻ നടത്തിയ പോരാട്ടം ഫലം കാണാത്തതിനാലാണ് ജനങ്ങളോട് സംസാരിക്കാൻ തീരുമാനിച്ചത്.

രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ.കെ. രാഗേഷ് പറയുന്നത് സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണെന്നും നേതാക്കൾക്ക് ഇത്തരത്തിൽ നുണ പറയാൻ എങ്ങനെ സാധിക്കുന്നുവെന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു. ഇത് വ്യക്തിപരമായ വിരോധമാണെന്ന് വരുത്തിത്തീർക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

dgdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed