ബലാത്സംഗ കേസ്; ഇടവേള ബാബുവിനെതിരേയുള്ള കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
ഇടവേള ബാബുവിനെതിരേയുള്ള ബലാത്സംഗ കേസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ നിർദേശം നല്കി ഹൈക്കോടതി. ജസ്റ്റീസ് ബദറുദ്ദീന്‍റേതാണ് ഉത്തരവ്. തനിക്കെതിരേയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടവേള ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിർദേശമുണ്ടായത്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ പരാതിയിലായിരുന്നു ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തത്. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി കേസിന്‍റെ തുടര്‍ നടപടിക്രമങ്ങള്‍ താത്കാലികമായി സ്‌റ്റേ ചെയ്തിരുന്നു.
ASDSZSA
