നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി.പി ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ കലക്ടർ

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ല കലക്ടർ അരുൺ കെ. വിജയൻ. യാത്രയയപ്പ് ചടങ്ങിലേക്ക് പോയത് കലക്ടർ ക്ഷണിച്ചിട്ടാണെന്ന് പി.പി. ദിവ്യ ജാമ്യഹരജിയിൽ പറഞ്ഞത് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകർക്ക് മറുപടി നൽകുകയായിരുന്നു കലക്ടർ. കലക്ടര്‍ ക്ഷണിച്ചിട്ടാണോ പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയതെന്ന ചോദ്യത്തിന്, പരിപാടി നടത്തുന്നത് കലക്ടറല്ലെന്നും സ്റ്റാഫ് കൗണ്‍സിലാണെന്നുമായിരുന്നു അരുണ്‍ കെ. വിജയന്റെ ഉത്തരം. പരിപാടിയുടെ സംഘാടകൻ താനല്ലെന്നും അതിനാല്‍ ആരെയും ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നവീന്‍ ബാബുവിന്റെ കുടുംബത്തിന് കത്തയച്ചത് കുറ്റസമ്മതമായിട്ടല്ലെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
asdasd