ചില പുഴുക്കുത്തുകള്‍ എവിടെയുമുണ്ടാകും ; അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് കാരായി രാജന്‍


പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളെ പിന്തുണച്ച് കാരായി രാജന്‍. ആഭ്യന്തര വകുപ്പില്‍ വിശ്വാസമുണ്ടെങ്കിലും ചില പുഴുക്കുത്തുകള്‍ അവിടെയുമുണ്ടാകാമെന്ന് കാരായി രാജന്‍ പറഞ്ഞു. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുകയും ശിക്ഷയേറ്റു വാങ്ങേണ്ടി വരികയും ചെയ്യുമെന്നത് ഈ നേതൃത്വത്തിലുള്ള തന്റെ വിശ്വാസമാണെന്നും കാരായി രാജന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

'ഞങ്ങള്‍ക്ക് ആഭ്യന്തര വകുപ്പില്‍ ഉറച്ച വിശ്വാസമുണ്ട്, അത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ കൂടിയാണ്. എന്നാല്‍ ചില പുഴുക്കുത്തുകള്‍ എവിടെയുമുണ്ടാകും. അത് സമൂഹത്തിലും ബാധകമാണ്. ഭരണകൂട സംവിധാനത്തിന്റെ ഇടങ്ങളില്‍ പ്രത്യേകിച്ചും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുകയും ശിക്ഷയേറ്റു വാങ്ങേണ്ടി വരികയും ചെയ്യുമെന്നത് ഈ നേതൃത്വത്തിലുള്ള എന്റെയും വിശ്വാസമാണ്. തീര്‍ച്ചയാണ്, അനിവാര്യമാണ്', കാരായി രാജന്‍ പറഞ്ഞു. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ അനുകൂലികള്‍ കാരായി രാജന്‍, ഐ പി ബിനു തുടങ്ങിയ നേതാക്കളെ കുടുക്കാന്‍ നോക്കിയെന്നായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപിച്ചത്

article-image

sacdscdfxcdfx

You might also like

  • Straight Forward

Most Viewed