കാവ്യയ്ക്ക് വേണ്ടി മോഡലായി മീനാക്ഷി; ലൈക്കടിച്ച് മഞ്ജു


 

ആരാധകരുടെ മനം കവർന്ന് മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രം. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ ക്ലോത്തിങ് ബ്രാന്‍ഡിന്റെ കുര്‍ത്തി അണിഞ്ഞാണ് മീനാക്ഷി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്ത മെറൂണ്‍ കളര്‍ കുര്‍ത്തിയില്‍ മീനാക്ഷി അതീവ സുന്ദരിയാണ്. ചിത്രം മഞ്ജു വാര്യര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.

ലക്ഷ്യയുടെ ഇന്‍സ്റ്റഗ്രാം പേജിലും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം കാവ്യമാധവന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും മീനൂട്ടിയുടെ ഫോട്ടോ പങ്കിട്ടു. സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫറായ രെജി ഭാസ്‌കറാണ് ഈ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പിഎസ് ആണ് മീനാക്ഷിയെ ഇത്രയും സുന്ദരിയായി ഒരുക്കിയത്.

നേരത്തെ, എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി ദിലീപിനെ അഭിനന്ദിച്ച് ദിലീപും കാവ്യാമാധവനും രംഗത്തെത്തിയിരുന്നു. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നാണ് മീനാക്ഷി ദിലീപ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്.

article-image

dersfgsggds

You might also like

  • Straight Forward

Most Viewed