വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞ്; ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലം’; വിഡി സതീശൻ


വിഴിഞ്ഞം യു ഡി എഫി ൻ്റെ കുഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖം. ക്രെഡിറ്റ് യുഡിഎഫിന് പോകുമോ എന്ന ഭയം കൊണ്ട് പ്രതിപക്ഷത്തെ മനപ്പൂർവ്വം മാറ്റിനിർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്ന് എൽഡിഎഫ് അഴിമതി ആരോപണമുന്നയിച്ചു. 6000 കോടിയുടെ അഴിമതി അന്വേഷിക്കാൻ ജുഡീഷണൽ കമ്മീഷനെ വച്ചു. കമ്മീഷൻ ക്ലീൻചിറ്റാണ് ഉമ്മൻചാണ്ടിക്ക് നൽകിയതെന്ന് വഡി സതീശൻ പറഞ്ഞു. ഇപ്പോൾ തങ്ങളെ ക്ഷണിച്ചില്ല അത് അവരുടെ ഔചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

5595 കോടിയാണ് സംസ്ഥാന വിഹിതം. 884 കോടിയാണ് ഇതുവരെ സർക്കാർ കൊടുത്തത്. ഇതിൽ എന്ത് അഭിമാനിക്കാനാണ് സർക്കാരിനുള്ളതെന്ന് വിഡി സതീശൻ ചോദിച്ചു. സർക്കാരിന്റേത് ക്രെഡിറ്റ് എടുക്കാൻ ഉള്ള തന്ത്രമാണ്. എല്ലാം നടപടിയും പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയാണ് ഉമ്മൻചാണ്ടി സർക്കാർ ചെയ്തതെന്ന് വിഡി സതീശൻ പറഞ്ഞു.

article-image

drtjghjhgjhg

You might also like

  • Straight Forward

Most Viewed