മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്റെ മൃതദേഹം സംസ്ഥാനത്ത് എത്തിച്ചു

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്‍ ആർ. വിഷ്ണുവിന്‍റെ മൃതദേഹം സംസ്ഥാനത്ത് എത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കൽപറ്റ എംഎൽഎ. ടി. സിദ്ദിഖ്, മേയർ ആര്യ രാജേന്ദ്രന്‍, എഡിഎം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് സിആർപിഎഫ് ജവാന്മാർ അന്തിമോപചാരം അർപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് മൃതദേഹം വിഷ്ണുവിന്‍റെ പാലോട് നന്ദിയോടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റുകൾ കുഴിച്ചിട്ട ഐഇഡി പൊട്ടിത്തെറിച്ചാണ് വിഷ്ണു ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർ വീരമൃത്യുവരിച്ചത്.
ശനിയാഴ്ചയായിരുന്നു സംഭവം. ഉത്തർപ്രദേശിൽനിന്നുള്ള ശൈലേന്ദ്രയാണ് മരിച്ച മറ്റൊരു ജവാന്‍. തിരുവനന്തപുരം പാലോട് നന്ദിയോട് ചെറ്റച്ചൽ ഫാം ജംഗ്ഷനിൽ അനിഴം ഹൗസിൽ ജി. രഘുവരന്‍റെയും അജിതകുമാരിയുടെയും മകനാണ് വിഷ്ണു. സിആർപിഎഫിൽ ഡ്രൈവറായിരുന്നു.
്േു്േു