തോൽവി അപ്രതീക്ഷിതം, എല്ലാം തിരുത്തി മുന്നോട്ട് വരും: എം വി ഗോവിന്ദൻ


ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവി അപ്രതീക്ഷിതമാണെന്നും എല്ലാം തിരുത്തി ഇടതുപക്ഷ മുന്നണി മുന്നോട്ട് വരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തോൽവി വിശദമായി പരിശോധിക്കും. സംഘടനാ തലത്തിൽ പോരായ്മയുണ്ടെങ്കിൽ പരിഹരിക്കും. മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണം നടത്തി. രാഹുൽഗാന്ധി പ്രസംഗിച്ചതു പോലും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. പിണറായി വിജയനെതിരെ എന്തായിരുന്നു കേസെന്നും അദ്ദേഹം ചോദിച്ചു.

തൃശൂരിലെ തോൽവിയിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. 9.81% വോട്ടാണ് യുഡിഎഫിന് കുറഞ്ഞത്. 86965 വോട്ട് യുഡിഎഫിന് കുറഞ്ഞു.16000ത്തോളം വോട്ട് ഇടതുമുന്നണിക്ക് കൂടി. നേമത്ത് നടന്നത് തന്നെ തൃശൂരിലും നടന്നു. തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു.

article-image

dfgd

You might also like

Most Viewed