ശ്രീജിത്ത് പണിക്കർ ഗൂഗിൾ കമന്ററിക്കാരൻ; സുരേന്ദ്രനെ പിന്തുണച്ച് വയനാട് BJP അധ്യക്ഷൻ


ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പിന്തുണയുമായി വയനാട് ബി ജെ പി അധ്യക്ഷൻ പ്രശാന്ത് മലവയൽ. കെ സുരേന്ദ്രനെതിരെ പരോക്ഷ വിമർശനം നടത്തിയ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരിനെതിരെയാണ് പ്രശാന്ത് മലവയൽ രംഗത്തെത്തിയത്. പണിക്കർ ഗൂഗിളിൽ നോക്കി കമൻ്ററി പറയുന്നവൻ, ഗ്രൗണ്ടിലെയാദാർത്ഥ്യം പണിക്കരുടെ കമൻ്ററിയിൽ പറഞ്ഞതല്ലെന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഗണപതിവട്ടത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഇരട്ടി വോട്ടാക്കി മാറ്റിയെന്ന് പോസ്റ്റിൽ പറയുന്നു. ഗണപതിവട്ടം ജി എന്ന പുതിയ പേര് കളം അറിഞ്ഞ് കളിക്കുന്ന സുരേന്ദ്രൻജിക്ക് പൊൻതൂവലാണെന്ന് പ്രശാന്ത് മലവയൽ പറയുന്നു. ഗൂഗിളിൽ നോക്കാൻ അറിയാത്ത പലരും ശ്രീജിത്ത് പണിക്കരിന്റെ കമൻ്ററി കേട്ട് തുള്ളിച്ചാടുമെന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നിരീക്ഷകർക്കെതിരെയുള്ള കെ സുരേന്ദ്രൻറെ പ്രതികരണം വലിയ ചർച്ചയാകുന്നതിനിടെയാണ് ശ്രീജിത്ത് പണിക്കർ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നത്. ‘കള്ളപ്പണിക്കന്മാർ’ എന്ന പ്രയോഗം നടത്തി സുരേന്ദ്രനാണ് പോരിന് തുടക്കമിട്ടത്. സുരേന്ദ്രന്റെ ‘കള്ളപ്പണിക്കർ’ പ്രയോഗത്തിൽ പ്രകോപിതനായ ശ്രീജിത്ത് പണിക്കർ രൂക്ഷമായി വിമർശിച്ചാണ് മറുപടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ‘ഗണപതിവട്ടജീ’ എന്ന് വിളിച്ചുകൊണ്ടായിരുന്നു ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്. ഇതിന് പിന്നാലെയാണ് കെ സുരേന്ദ്രന് പിന്തുണയുമായി വയനാട് ബി ജെ പി അധ്യക്ഷൻ പോസ്റ്റുമായെത്തുന്നത്.

article-image

desdfdfsdfs

You might also like

Most Viewed