മിഖായിൽ മിഷുസ്റ്റിനെ വീണ്ടും റഷ്യൻ പ്രധാനമന്ത്രി

മിഖായിൽ മിഷുസ്റ്റിനെ വീണ്ടും റഷ്യൻ പ്രധാനമന്ത്രിയായി പ്രസിഡന്റ് വ്ലാദിമിർ പുടിൻ നിയമിച്ചു. പുടിൻ അഞ്ചാമതും പ്രസിഡന്റായി ചുമതലയേൽക്കുന്ന വേളയിൽ ചൊവ്വാഴ്ച മന്ത്രിസഭ രാജി സമർപ്പിച്ചതാണ്.
തുടർന്ന് മിഷുസ്റ്റിനെ തന്നെ വീണ്ടും പ്രധാനമന്ത്രിയായി ചുമതലപ്പെടുത്തുകയായിരുന്നു. ഇനി അദ്ദേഹം മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുക്കും.
asdasd