മാലദ്വീപിൽനിന്ന് മുഴുവൻ ഇന്ത്യൻ സൈനികരെയും പിൻവലിച്ചു

മാലദ്വീപിൽനിന്ന് മുഴുവൻ ഇന്ത്യൻ സൈനികരെയും പിൻവലിച്ചു. മാലദ്വീപ് പ്രസിഡന്‍റിന്‍റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. മേയ് പത്തിനകം മുഴുവൻ സൈനികരെയും പിൻവലിക്കണമെന്നായിരുന്നു മാലദ്വീപിന്‍റെ നിർദേശം. ഒരു ദിവസം മുന്പേ അവസാന ബാച്ച് സൈനികർ മാലദ്വീപ് വിട്ടു.
89 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുണ്ടായിരുന്നത്. ഇന്ത്യൻ സൈനികരെ രാജ്യത്തുനിന്ന് ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ പ്രസിഡൻ് മുഹമ്മദ് മുയിസു പ്രഖ്യാപിച്ചിരുന്നു. ചൈനാ അനുകൂലിയായ മുയിസു അധികാരമേറ്റതോടെ ഇന്ത്യ−മാലദ്വീപ് ബന്ധത്തിൽ ഇടർച്ചയുണ്ടായി.
asdfasf