കാനഡയിൽ ഇന്ത്യൻ വിദ്യാർത്‍ഥി വെടിയേറ്റ് മരിച്ചനിലയില്‍

കാനഡയിലെ സൗത്ത് വാൻകൂവറിൽ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഹരിയാണ സ്വദേശിയായ ചിരാഗ് അന്തില്‍(24)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പ്രദേശത്തുനിന്ന് വെടിയൊച്ച കേട്ടതോടെ സമീപവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ ചിരാഗിനെ വെടിയേറ്റനിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. 2022 സെപ്റ്റംബറിലാണ് ചിരാഗ് ആന്തിൽ വാൻകൂവറിൽ എത്തിയത്. കാനഡ വെസ്റ്റിലെ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ പൂർത്തിയാക്കിയ ചിരാഗിന് വര്‍ക്ക് പെര്‍മിറ്റും ലഭിച്ചിരുന്നു.
sdsdf