ഇന്തോനേഷ്യയിൽ മണ്ണിടിച്ചിൽ; 14 മരണം

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിച്ചു. മൂന്ന് പേരെ കാണാതായെന്നും അധികൃതർ അറിയിച്ചു. ദക്ഷിണ സുലവേസി പ്രവിശ്യയിലെ താനാ തോറാജ ജില്ലയിലാണ് അപകടം. ശനിയാഴ്ച അർദ്ധരാത്രി നാല് വീടുകളിലേക്ക് സമീപത്തെ കുന്നിടിഞ്ഞ് വീഴുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ രക്ഷാപ്രവർത്തകർ എട്ട് വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ പരിക്കേറ്റ രണ്ട് പേരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചയോടെ രക്ഷാപ്രവർത്തകർ മകലെ ഗ്രാമത്തിൽ 11 മൃതദേഹങ്ങളെങ്കിലും സൗത്ത് മകാലെയിൽ നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. കാണാതായ മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്.
sdsdg