മക്കളെ വധിച്ചതുകൊണ്ട് വെടിനിർത്തൽ ചർച്ചയിൽ വിട്ടുവീഴ്ചയ്ക്കു തയാറാകില്ലെന്ന് ഹമാസ് നേതാവ്


തന്‍റെ മക്കളെ വധിച്ചതുകൊണ്ട് വെടിനിർത്തൽ ചർച്ചയിൽ ഹമാസ് വിട്ടുവീഴ്ചയ്ക്കു തയാറാകില്ലെന്ന് ഹമാസിന്‍റെ പരമോന്നത നേതാവ് ഇസ്മയിൽ ഹനിയ വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി നെതന്യാഹു അടക്കമുള്ള ഉന്നത നേതാക്കളെ അറിയിക്കാതെയാണ് ഇസ്രേലി സേന ഹനിയയുടെ മക്കളെ വധിച്ചതെന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞദിവസം ഹനിയയുടെ മൂന്നു മക്കളും നാൽ കൊച്ചുമക്കളും ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗാസാ സിറ്റിക്കടുത്ത് അൽ ഷാറ്റി അഭയാർഥി ക്യാന്പിനു സമീപം ഇവർ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെടുകയായിരുന്നു. ഹനിയയുടെ മക്കളായ ഹസീം, അമീർ, മുഹമ്മദ്, കൊച്ചുമക്കളായ മോന, അമാൽ, ഖാലിദ്, റേസൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഹനിയയുടെ മക്കൾ ഹമാസിന്‍റെ സായുധസേനയിൽ അംഗങ്ങളായിരുന്നുവെന്ന് ഇസ്രേലി സേന അറിയിച്ചു. 

ഈജിപ്തിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ ഹമാസിന്‍റെ കസ്റ്റഡിയിലുള്ള 40 ബന്ദികളെ വിട്ടയയ്ക്കുന്നതിനു പകരം ഇസ്രേലി ജയിലുകളിലുള്ള 900 പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്ന കാര്യമാണു പരിഗണിക്കുന്നത്. 40 ബന്ദികൾ തങ്ങളുടെ പക്കലില്ലെന്ന് ഹമാസ് അറിയിച്ചുവെന്നും ബന്ദികളിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടിരിക്കാമെന്നതിന്‍റെ സൂചനയാണിതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. വർഷങ്ങളായി ഖത്തറിൽ വസിക്കുന്ന ഹനിയ 2017 ലാണ് ഹമാസിന്‍റെ പോളിറ്റ് ബ്യൂറോ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്ക 2018ൽ ഹനിയയെ തീവ്രവാദിയായി മുദ്രകുത്തിയിരുന്നു. ഹനിയയുടെ മറ്റൊരു മകൻ ഫെബ്രുവരിയിലും കൊച്ചുമകൻ നവംബറിലും കൊല്ലപ്പെട്ടിരുന്നു. ഹനിയയുടെ സഹോദരനും അനന്തരവനും ഒക്ടോബറിൽ കൊല്ലപ്പെട്ടു.

article-image

rtsdrdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed