യുകെയിൽ 70 മൈൽ വേഗതയിൽ നെൽസൺ കൊടുങ്കാറ്റ് എത്തുമെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം


യുകെയിൽ 70 മൈൽ വേഗതയിൽ നെൽസൺ കൊടുങ്കാറ്റ് എത്തുമെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രണ്ട് ദിവസത്തിനുള്ളിൽ കൊടുങ്കാറ്റ് വീശാനാണ് സാധ്യതയെന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസ് നൽകുന്ന മുന്നറിയിപ്പ്. ഇംഗ്ലണ്ടിലെ ഡെവണിൽ നെൽസൺ കൊടുങ്കാറ്റ് കഴിഞ്ഞ ദിവസങ്ങളിൽ വീശി തുടങ്ങിയിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ നെൽസൺ കൊടുങ്കാറ്റ് കാലാവസ്‌ഥ രൂക്ഷമാക്കുമെന്നാണ് മെറ്റ് ഓഫീസ് നൽകുന്ന മുന്നറിയിപ്പ്.

വെയിൽസിൽ യെല്ലോ ജാഗ്രതാ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഇംഗ്ലണ്ടിൻറെ സൗത്ത് തീരങ്ങളിൽ ഇന്നലെ രാത്രി മുതൽ തന്നെ ശക്‌തമായ കാറ്റും കനത്ത മഴയും പെയ്തിരുന്നു. ഇതിന് പുറമെ ഈസ്‌റ്റർ വരെ നീളുന്ന കാലാവസ്ഥാ അനിശ്ചിതാവസ്‌ഥയാണ് നിലനിൽക്കുന്നത്. സൗത്ത് ഡെവണിൽ ശക്തമായ മഞ്ഞുവീഴ്ച്‌ചയാണ് നേരിട്ടത്. ഇതോടെ യാത്രകൾക്ക് കൂടുതൽ സമയം വേണ്ടിവരികയും റോഡുകളിൽ യാത്ര നിരോധനം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. സൗത്ത് കോസ്‌റ്റ് ഇംഗ്ലണ്ടിൽ യെല്ലോ ജാഗ്രതാ മുന്നറിയിപ്പ് നിലവിലുണ്ട്. ഇവിടങ്ങളിൽ വരും ദിവസങ്ങളിൽ മഞ്ഞും മഴയും ഇടിമിന്നലും ചേർന്ന് ശക്തമാകുമെന്ന് തന്നെയാണ് സൂചന.

സ്കോട്ലൻഡിലെ നോർത്ത്, വെസ്‌റ്റ് മേഖലകളിൽ ഇന്നലെ രാവിലെ തന്നെ മഴയുടെ സാന്നിധ്യം അനുഭവപ്പെട്ടു. ഈസ്‌റ്റേൺ മേഖലകളിൽ ചെറിയ തോതിൽ വെയിലും മഴയും ഉണ്ടാകും. ഇന്നലെ യുകെയിൽ താപനില കുറഞ്ഞ നിലയിലായിരുന്നു. സ്കോട്ട്ലൻഡിൽ 7 സെൽഷ്യസ്, നോർത്തേൺ ഇംഗ്ലണ്ടിൽ 9 സെൽഷ്യസ്, സൗത്ത് വെയിൽസിൽ 12 സെൽഷ്യസ് എന്നിങ്ങനെ ആയിരുന്നു താപനില. ഈസ്‌റ്റർ ദിനം വരെ താപനില കുറഞ്ഞു നിൽക്കുമെന്നാണ് മെറ്റ് ഓഫീസ് നൽകുന്ന സൂചന.

article-image

sdfgsxdg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed