അൻപത് വർഷത്തിനിടെഏറ്റവും ദൈർഘ്യമുള്ള സമ്പൂർണ സൂര്യഗ്രഹണം ഏപ്രിൽ 8ന്


നൂറ്റാണ്ടുകൾ മാത്രം കൂടുമ്പോൾ സംഭവിക്കുന്ന ദീർഘവും അതിതീവ്രവുമായ സമ്പൂർണ സൂര്യഗ്രഹണം ഏപ്രിൽ 8ന് കാനഡ, വടക്കേ അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിൽ ദൃശ്യമാവും. അത്യപൂർവമായ ഈ ആകാശ വിസ്‌മയം ഇന്ത്യയിൽ ദൃശ്യമാവില്ല. സമ്പൂർണ സൂര്യഗ്രഹണം ഇതേ തീവ്രതയിൽ ഇതേ സ്ഥലത്ത് ആവർത്തിക്കാൻ 400 മുതൽ 1000 വർഷം വരെ എടുക്കുമെന്നാണ് ശാസ്‌ത്രജ്ഞർ കണക്കാക്കുന്നത്. പൂർണഗ്രഹണം ഏറ്റവും കൂടുതൽ സമയം അനുഭവപ്പെടുന്നത് മെക്സിക്കോയിലെ ടോറിയോണിലാവും −4 മിനിറ്റും 28 സെക്കൻഡും. മറ്റ് സ്ഥലങ്ങളിൽ 3.5 മുതൽ 4 മിനിറ്റ് വരെയാണ്. ഗ്രഹണപ്രതിഭാസം മൊത്തം രണ്ടര മണിക്കൂറായിരിക്കും. അൻപത് വർഷത്തിനിടയിലുണ്ടാവുന്ന ഏറ്റവും ദൈർഘ്യമുള്ള സമ്പൂർണ സൂര്യഗ്രഹണമാണിത്. മെക്സിക്കോയിൽ നിന്ന് അമേരിക്ക വഴി കാനഡയിലേക്കാണ് ഗ്രഹണം വ്യാപിക്കുന്നത്. 

115 മൈൽ വീതിയുള്ള ഗ്രഹണപാതയ ഈ പ്രദേശങ്ങളിലുടനീളമുള്ള അഞ്ച് കോടിയോളം ജനങ്ങൾ പൂർണ ഇരുട്ടിലാവും. അമേരിക്കയിലെ 26 നഗരങ്ങൾ പൂർണ ഗ്രഹണത്തിലാവും. 44 യു. എസ് സംസ്ഥാനങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാവും.ഗ്രഹണപാതയിലുള്ള സ്കൂളുകൾക്ക് അമേരിക്ക അവധി പ്രഖ്യാപിച്ചു. സൂര്യന്റെ ബാഹ്യപ്രതലമായ കൊറോണയെ ചന്ദ്രൻ പൂർണമായി മറയ്‌ക്കും. ഗ്രഹണത്തിന്റെ പൂർണതയിൽ ഒരു കറുത്ത ഡിസ്കിന് ചുറ്റിലും പ്രഭാവലയം പോലെ കൊറോണ ദൃശ്യമാവും. സൂര്യപ്രകാശം ചന്ദ്രോപരിതലത്തിൽ തട്ടി മുത്തുകൾ പോലെ തിലങ്ങുന്ന ബെയ്ലീ ബീഡ്സ്, ഡയമണ്ട് റിംഗ് പ്രതിഭാസങ്ങൾ മനോഹര കാഴ്ചകളാകും. ഭൂമിയോട് 3,60,000 കിലോമീറ്റർ അടുത്തു വരുന്ന ചന്ദ്രബിംബം അസാധാരണ വലിപ്പത്തിൽ ദൃശ്യമാവും.

article-image

ംമനംമവന

You might also like

Most Viewed