ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ഫിൻലൻഡ്


ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഫിൻലൻഡ് ആണ്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് എന്ന പേരിൽ ഒരു വാർഷിക റിപ്പോർട്ട് എല്ലാ വർഷവും മാർച്ച് 20ന് യുഎൻ പുറത്തിറക്കാറുണ്ട്. ഇതിലാണ് ഇക്കാര്യം പറയുന്നത്. മാർച്ച് 20ന് ലോക സന്തോഷ ദിനത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവിടുന്നത്. എന്നാൽ ഈ വർഷവും ഇന്ത്യയുടെ സ്ഥാനം താഴെ തന്നെയാണ്. 126ആം സ്ഥാനമാണ് പട്ടികയിൽ ഇന്ത്യയ്ക്ക്. ഡെൻമാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ ആദ്യം 10 രാജ്യങ്ങൾക്ക് ഉള്ളിൽ തന്നെയുണ്ട്. അഫ്‌ഗാനിസ്ഥാൻ പട്ടികയിൽ 143ആം സ്ഥാനത്താണ്. അമേരിക്കയും ജർമ്മനിയും ഏറ്റവും സന്തോഷമുള്ള 20 രാജ്യങ്ങളുടെ ഉള്ളിൽ ഉൾപ്പെടുന്നില്ല . അമേരിക്ക 23 ഉം ജർമ്മനി 24ഉം സ്ഥാനത്താണ് ഉള്ളത്. കോസ്റ്റാറിക്ക 12ആം സ്ഥാനത്തും കുവൈറ്റ് 13ആം സ്ഥാനത്തുമാണ്. 

ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങൾ ഒന്നും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ പത്തിൽ ഇല്ലെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ആദ്യ പത്ത് രാജ്യങ്ങളിൽ നെതർലൻഡിലും ഓസ്ട്രേലിയയിലും മാത്രമേ 15 ദശലക്ഷത്തിലധികം ജനസംഖ്യയുള്ളൂ. വ്യക്തികളുടെ ജീവിത നിലവാരം, പ്രതിശീർഷ ജിഡിപി, ജനങ്ങളുടെ ആരോഗ്യം, ആയുർദെെർഘ്യം, അഴിമതി എന്നിവയെ അടിസ്ഥാനമാക്കിയാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

article-image

്ുപ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed