ടെസ്ല ഇലോൺ മസ്കിന് നൽകിവരുന്ന പ്രതിവർഷ പാക്കേജ് വേതനം റദ്ദാക്കി യു.എസ് കോടതി

ഇലക്ട്രിക് കാർ കമ്പനി ടെസ്‍ല ഉടമയായ ഇലോൺ മസ്കിന് 2018 മുതൽ നൽകിവരുന്ന 5580 കോടി ഡോളർ (4,63,455 കോടി രൂപ) പ്രതിവർഷ പാക്കേജ് റദ്ദാക്കി യു.എസ് കോടതി. ഓഹരി ഉടമകളിലൊരാൾ നൽകിയ പരാതിയിലാണ് ദിലാവർ കോടതി സമാനതകളില്ലാത്ത വേതനം തള്ളിയത്. യു.എസ് കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായി 2018ലാണ് ഓരോ വർഷവും മസ്കിന് ഇത്രയും ഉയർന്ന തുക നൽകാൻ ഡയറക്ടർമാർ തീരുമാനമെടുത്തത്. ഇത് ഏറെ കൂടുതലാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഓഹരി ഉടമയായ റിച്ചാർഡ് ടോർനെറ്റ കോടതിയിലെത്തുകയായിരുന്നു.
ടെസ്‍ലയിൽ ഏറ്റവും കൂടുതൽ ഓഹരികളുള്ളയാളും ചീഫ് എക്സിക്യൂട്ടിവുമെന്നതിനുപുറമെ സമൂഹ മാധ്യമമായ എക്സ്, റോക്കറ്റ് കമ്പനി സ്പേസ് എക്സ്, ബ്രെയിൻ ചിപ് കമ്പനി ന്യൂറാലിങ്ക് എന്നിവയുടെ ഉടമ കൂടിയാണ് മസ്ക്.
ഉയർന്ന തുക ലഭിക്കാൻ കമ്പനി ഡയറക്ടർമാരുമായി മസ്ക് അടുത്ത ബന്ധം സൂക്ഷിച്ചതായും ജഡ്ജി വിധിന്യായത്തിൽ കുറ്റപ്പെടുത്തി. 2023ൽ 22000 കോടി ഡോളർ (18,27,160 കോടി രൂപ) ആണ് മസ്കിന്റെ ആസ്തി.
zfzf