റഷ്യയിൽ ബോറിസ് നദിസ്ദിൻ പുടിനെതിരെ മത്സരിക്കും


കടുത്ത പുടിൻ വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ട ബോറിസ് നദിസ്ദിൻ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കും. പുടിൻ പത്രിക നൽകി ദിവസങ്ങൾക്കുശേഷം ഒരു ലക്ഷം ഒപ്പുകൾ ശേഖരിച്ച് തെരഞ്ഞെടുപ്പ് അധികൃതർക്ക് കൈമാറിയതായി നദിസ്ദിൻ പറഞ്ഞു.   മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി നിലവിലെ പ്രസിഡന്റ് പുടിൻ നേരത്തേ പത്രിക നൽകിയിട്ടുണ്ട്. 

30 വർഷമായി കൗൺസിലറായി ഔദ്യോഗിക രംഗത്തുണ്ടെങ്കിലും നദിസ്ദിൻ കാര്യമായ വെല്ലുവിളി ഉയർത്തില്ലെന്നാണ് സൂചന. 2000 മുതൽ റഷ്യയിൽ പുടിൻ യുഗം തുടരുകയാണ്. 2024നുശേഷവും അധികാരം നഷ്ടപ്പെടാതെ നിലനിർത്താൻ സഹായിക്കുന്ന ഭരണഘടന ഭേദഗതി അടുത്തിടെ പുടിൻ പാസാക്കിയിരുന്നു. മാർച്ചിലെ തെരഞ്ഞെടുപ്പ് ജയിച്ചാൽ 2030 വരെ അദ്ദേഹം തുടരും.

article-image

asdffd

You might also like

  • Lulu Exchange
  • Straight Forward

Most Viewed