ചിന്നു പാപ്പുവിന്റെ മരണം: സുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; ചോദ്യം ചെയ്യൽ തുടരുന്നു


ഷീബ വിജയൻ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ചിന്നു പാപ്പുവിന്റെ മരണത്തിൽ ആൺസുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. മരണത്തിന് തൊട്ടുമുമ്പ് സുഹൃത്തുമായി തർക്കമുണ്ടായതായി കുടുംബം ആരോപിച്ചു. ആദൂർ സ്വദേശിനിയായ ചിന്നുവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവുമായി അകന്നുകഴിയുന്ന ചിന്നു അടുത്തിടെയായി സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. യുവതിയുടെ ഫോൺ രേഖകൾ പരിശോധിക്കുമെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ചിന്നുവിന്റെ വിയോഗം സോഷ്യൽ മീഡിയയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

article-image

rsfddesfrdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed