മലേഷ്യയുടെ പുതിയ രാജാവായി സുൽത്താൻ ഇബ്രാഹിം ഇസ്കന്ദർ അധികാരമേറ്റു


മലേഷ്യയുടെ പുതിയ രാജാവായി സുൽത്താൻ ഇബ്രാഹിം ഇസ്കന്ദർ അധികാരമേറ്റു. അഞ്ചുവർഷ കാലാവധി പൂർത്തിയാക്കിയ സുൽത്താൻ അബ്ദുള്ളയ്ക്കു പകരമായിട്ടാണ് ഇദ്ദേഹത്തിന്‍റെ നിയമനം. മലേഷ്യയിൽ ഒന്പതു രാജകുടുംബങ്ങൾ ഊഴമിട്ട് അഞ്ചു വർഷത്തേക്കു ഭരണം നടത്തുന്നതാണു പതിവ്. മലേഷ്യയിലെ 13 സംസ്ഥാനങ്ങളിൽ ഒന്പതിലും സുൽത്താൻ ഭരണമുണ്ട്. രാജപദവി ആലങ്കാരികമെങ്കിലും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ട്. 

ജോഹോർ സംസ്ഥാനത്തെ സുൽത്താനായിരുന്ന ഇബ്രാഹിം ഇസ്കന്ദർ ശതകോടീശ്വരനാണ്. ആഡംബരകാറുകളുടെ വലിയ ശേഖരമുണ്ട്. അറുപത്തഞ്ചുകാരനായ അദ്ദേഹം പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നല്ല ബന്ധത്തിലാണ്.

article-image

ോേ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed