അൽ ഷിഫ ആശുപത്രി വളപ്പിൽ 55 മീറ്റർ നീളമുള്ള തുരങ്കം; വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ

അൽ ഷിഫ വളപ്പിലെ തുരങ്കത്തിന്‍റെ വീഡിയോയും ഇസ്രേലി സേന പുറത്തുവിട്ടു. പത്തു മീറ്റർ ആഴത്തിലേക്ക് ഏണിയിൽ ഇറങ്ങിയാണു തുരങ്കത്തിൽ പ്രവേശിക്കേണ്ടത്. 55 മീറ്റർ നീളമുള്ള തുരങ്കം ബലമുള്ള വാതിലാൽ അടയ്ക്കപ്പെട്ടിരിക്കുന്നു. ആശുപത്രി സമുച്ചയത്തിലെ ഒട്ടേറെ കെട്ടിടങ്ങൾ ഭീകരപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നുവെന്നതിന്‍റെ വ്യക്തമായ തെളിവാണിതെന്ന് ഇസ്രേലി സേന ആരോപിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണു സേന ആശുപത്രിയുടെ നിയന്ത്രണം പിടിച്ചത്. അൽഷിഫയ്ക്കു കീഴെ ഹമാസിന്‍റെ കമാൻഡ് സെന്‍റർ ഉണ്ടായിരുന്നുവെന്ന് ഇസ്രയേൽ ആരോപിക്കുന്നു.
േ്ിേ്ി