പലസ്തീൻ അതോറിറ്റിയുടെ കീഴിൽ ഗാസ വീണ്ടും വരുന്നതിനോട് യോജിപ്പില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു


യുദ്ധാനന്തരം ഗാസ പലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലാകുന്നതിനെ എതിർത്ത് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. വെസ്റ്റ് ബാങ്ക് ഭരിക്കുന്ന പലസ്തീൻ അഥോറിറ്റിയുടെ കീഴിൽ ഗാസ വീണ്ടും വരുന്നതിനോട് യോജിപ്പില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഹമാസിന്‍റെ ഭീകരാക്രമണത്തെ അപലപിക്കാത്തവർ ഗാസ ഭരിക്കേണ്ട. അതിനു പകരം മറ്റെന്തെങ്കിലും കണ്ടെത്തണം. യുദ്ധത്തിനുശേഷം ഗാസയുടെ സുരക്ഷാച്ചുമതല ഇസ്രയേലിനായിരിക്കും. ഇതിൽ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് നെതന്യാഹു ആവർത്തിച്ചു. 

അതേസമയം നെതന്യാഹുവിന്‍റെ അഭിപ്രായം യുഎസിനെ അസ്വസ്ഥമാക്കിയേക്കാം. യുദ്ധാനന്തര ഗാസയിൽ പലസ്തീൻ അഥോറിറ്റിക്കു മുഖ്യ പങ്കുണ്ടാകുമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പലസ്തീൻ പ്രസിഡന്‍റ് മഹ്‌മൂദ് അബ്ബാസിനോട് പറഞ്ഞിട്ടുള്ളത്.

article-image

ewrwr

You might also like

Most Viewed