ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് മുന്നറിയിപ്പ്; നിയമം ലംഘിച്ചാൽ വിസ റദ്ദാക്കും
ഷീബ വിജയൻ
അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും വിദേശ പൗരന്മാർക്കും ശക്തമായ മുന്നറിയിപ്പുമായി യുഎസ് എംബസി രംഗത്തെത്തി. ചെറിയ നിയമലംഘനങ്ങൾ പോലും വിസ റദ്ദാക്കുന്നതിലേക്കും നാടുകടത്തലിലേക്കും നയിക്കുമെന്ന് എംബസി വ്യക്തമാക്കി. വിസ എന്നത് ഒരു അവകാശമല്ല, മറിച്ച് രാജ്യം നൽകുന്ന ആനുകൂല്യം മാത്രമാണെന്ന് വാർത്താക്കുറിപ്പിൽ ഓർമ്മിപ്പിച്ചു.
പുതിയ നിയമപ്രകാരം, ഡിസംബർ 26 മുതൽ അമേരിക്കയിലെ എല്ലാ വിമാനത്താവളങ്ങളിലും അതിർത്തികളിലും നിർബന്ധിത ബയോമെട്രിക് പരിശോധന നടപ്പിലാക്കും. ഗ്രീൻ കാർഡ് ഉള്ളവർ ഉൾപ്പെടെയുള്ള യുഎസ് പൗരന്മാരല്ലാത്ത എല്ലാവർക്കും ഇത് ബാധകമാണ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നത് തടയാനാണ് ഈ നീക്കം. എച്ച്1ബി (H1B) വിസ നിയമങ്ങളിലെ മാറ്റങ്ങളും വരാനിരിക്കുന്ന സാഹചര്യത്തിൽ, കുടിയേറ്റ നിയമങ്ങൾ പാലിക്കുന്നതിൽ ജാഗ്രത വേണമെന്ന് വിദ്യാർത്ഥികളോടും പ്രൊഫഷണലുകളോടും നിർദ്ദേശിച്ചു.
adsasdadsads

