ഗസ്സയിൽ കാലാവസ്ഥാ ദുരിതം: ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താൻ എട്ട് മുസ്ലീം രാജ്യങ്ങൾ


ഷീബ വിജയൻ

കനത്ത മഴയും കൊടുങ്കാറ്റും മൂലം ഗസ്സയിലെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായതിൽ എട്ട് മുസ്ലീം രാജ്യങ്ങൾ സംയുക്തമായി ആശങ്ക രേഖപ്പെടുത്തി. സൗദി അറേബ്യ, യുഎഇ, ഖത്തർ, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകൾ കഴിയുന്ന അഭയാർത്ഥി ക്യാമ്പുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയതും താപനില താഴ്ന്നതും സ്ഥിതി വഷളാക്കുന്നു. ഗസ്സയിലേക്കുള്ള അവശ്യവസ്തുക്കളുടെ നിയന്ത്രണം ഇസ്രായേൽ നീക്കണമെന്നും റഫ അതിർത്തി തുറക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയോടും യുഎൻ പ്രമേയത്തോടും ഇവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

article-image

dfsfdsdfsasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed