അബദ്ധം കാട്ടി യുദ്ധം തുടങ്ങരുത്; ഹിസ്ബുള്ളയ്ക്ക് ബഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്


അബദ്ധം കാട്ടി യുദ്ധം തുടങ്ങരുതെന്ന് ഹിസ്ബുള്ളയ്ക്ക് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നല്കി. ഏതുതരത്തിലുള്ള യുദ്ധവും ലബനന്‍റെ ഭാവിയെ ബാധിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹിസ്ബുള്ള നേതാവ് നസ്രള്ള എന്തെങ്കിലും അബദ്ധം കാട്ടിയാൽ ഗാസയുടെ അതേ വിധി തന്നെയായിരിക്കും ലബനീസ് തലസ്ഥാനമായ ബെയ്റൂട്ട് നേരിടുകയെന്ന് ഇസ്രേലി പ്രതിരോധമന്ത്രി യൊവാവ് ഗാലന്‍റ് ഭീഷണി മുഴക്കി. 

ഹിസ്ബുള്ളയെ നേരിടാൻ ഇസ്രേലി സേന സർവസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

dfdsf

You might also like

  • Straight Forward

Most Viewed