മഡൂറോയും ഭാര്യയും ബ്രൂക്ലിനിലെ തടവറയിൽ; ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റ്
ഷീബ വിജയൻ
യുഎസ് സേന ബന്ദികളാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയയെയും ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള മെട്രോപ്പോലിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. യുഎസ് ലഹരി വിരുദ്ധ വിഭാഗത്തിന്റെ (DEA) ചോദ്യം ചെയ്യലിന് ശേഷമാണ് ഈ നടപടി. ലഹരിക്കടത്ത്, ആയുധക്കടത്ത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇരുവരെയും തിങ്കളാഴ്ച ഫെഡറൽ കോടതിയിൽ ഹാജരാക്കും. അതേസമയം, വെനസ്വേലയിൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ സുപ്രീം കോടതി ഇടക്കാല പ്രസിഡന്റായി നിയമിച്ചു. ഭരണഘടനാ വ്യവസ്ഥകൾ പ്രകാരമാണ് ഈ നിർണ്ണായക അധികാര കൈമാറ്റം. 2018 മുതൽ വൈസ് പ്രസിഡന്റായി തുടരുന്ന ഡെൽസി, രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എണ്ണാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെയും ചുമതല വഹിച്ചിരുന്ന വ്യക്തിയാണ്. എന്നാൽ, മഡൂറോ തന്നെയാണ് ഇപ്പോഴും പ്രസിഡന്റെന്നും രാജ്യം ഒരു സാമ്രാജ്യത്വ ശക്തിയുടെയും കോളനിയാകാൻ തയ്യാറല്ലെന്നും ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി.
asdadsdasasd

