ജനജീവിതം ദുസ്സഹമാക്കി ശൈത്യം തുടരുന്നു


ജനജീവിതം ദുസ്സഹമാക്കി ശൈത്യം തുടരുന്നു. യു.എ.ഇ യിലും ഏറ്റവും കുറഞ്ഞ താപമാനമാണ് രേഖപ്പെടുത്തിയത്. മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.

വടക്ക്‌ ഭാഗത്താണ് കാലാവസ്ഥ കൂടുതല്‍ മോശമാകുന്നതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. ഉള്‍പ്രദേശങ്ങളില്‍ താപനില എട്ട് ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കുറച്ചു ദിവസങ്ങളായി കനത്ത മൂടല്‍ മഞ്ഞ് രേഖപ്പെടുത്തിയ യുഎഇയില്‍ മൂന്നു ദിവസം കൂടി ശൈത്യം തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പുലര്‍ച്ചെ വാഹനം ഓടിക്കുന്നവര്‍ക്ക് മൂടല്‍ മഞ്ഞ് കാരണം റോഡ് കാഴ്ച കുറവാണ്. ഇത് പല അപകടങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്.

അതിനിടെ വടക്കേ ഇന്ത്യയിൽ കൊടും തണുപ്പിൽ 4 പേർ കൂടി മരിച്ചു. അതിശക്തമായ തണുപ്പ് തുടരുമ്പോൾ കേരളത്തിലും അത് പ്രതിഫലിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed