ഇന്ത്യയിൽ ആക്രമണം നടത്തിയ 3 ഖാലിസ്താൻ ആക്ടിവിസ്റ്റുകൾ കാനഡയിൽ പിടിയിൽ

ഇന്ത്യയിൽ പൊലീസ് സ്റ്റേഷൻ ആക്രമണമുൾപ്പടെയുള്ള കേസുകളിൽ പ്രതികളായ മൂന്ന് ഖാലിസ്താൻ ആക്ടിവിസ്റ്റുകൾ കാനഡയിൽ പിടിയിൽ. കാനഡയുടെ ഇമിഗ്രേഷൻ അതോറിറ്റിയാണ് ഇവരെ പിടികൂടിയത്. സത്ബിർ സിങ്, ജസ്‍വീന്ദർ സിങ്, പരാമിന്ദർ സിങ് എന്നിവരാണ് പിടിയിലായതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കനേഡിയൻ ബോർഡർ സർവീസ് ഏജൻസിയാണ് ഇവരെ പിടികൂടിയത്. ലണ്ടനിൽ നിന്നും കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിൽ എത്തിയതായിരുന്നു മൂവരും. കാനഡയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച കുറ്റത്തിനാണ് മൂവരേയും അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശം പോർച്ചുഗീസ് പാസ്പോർട്ടാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, സുരക്ഷ മുൻനിർത്തി അറസ്റ്റിലായവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നാണ് കാനഡയുടെ നിലപാട്. പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഓഫീസിന് നേരെ ആക്രമണം നടത്തിയവരാണ് പിടിയിലായതെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കി. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ അറിയിപ്പൊന്നും കാനഡയിൽ നിന്നും പഞ്ചാബ് പൊലീസിന് ലഭിച്ചിട്ടില്ല.
ASDADS