തൃക്കാക്കരയിൽ വൈസ് ചെയർമാൻ പുറത്ത് ; അവിശ്വാസം പാസായി


തൃക്കാക്കര നഗരസഭ വൈസ് ചെയർമാനെതിരായ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി. എ എ ഇബ്രാഹിം കുട്ടിക്കെതിരായ അവിശ്വാസ പ്രമേയം പാസാക്കിയത് മുസ്‌ലിം ലീഗിന്റെ പിന്തുണയോടെയാണ്. എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് മൂന്ന് ലീഗ് അംഗങ്ങൾ പിന്തുണ നൽകി. അവിശ്വാസത്തിന് ആകെ 23 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഭരണകക്ഷിയായ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു. പ്രമേയം പാസായതിന് പിന്നാലെ നഗരസഭയിലെ വൈസ് ചെയർമാന്റെ ബോർഡ് കീറി എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണ പ്രകാരം രാജിവയ്ക്കാൻ എഎ ഇബ്രാഹിംകുട്ടിയോട് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം രാജിവെക്കാൻ തയ്യാറായില്ല.


നഗരസഭയിലെ നാല് വിമത കൗൺസിലർമാരും ഇടതുപക്ഷ അംഗങ്ങളും ചേർന്നാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. എന്നാൽ പിന്നീട് വിതന്മാർ യുഡിഎഫ് പാളയത്തിൽ തിരിച്ചെത്തിയിരുന്നു. നഗരസഭയിൽ എല്‍ ഡി എഫ് 17 യു ഡി എഫ് 21 സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് കക്ഷിനില.

article-image

DSADSADSDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed