തോക്ക് ആക്രമണങ്ങൾ ഒരു മഹാമാരിയാണ്; കോൺഗ്രസ് ഉണർന്നു പ്രവർത്തിക്കണമെന്ന് ബൈഡൻ

രാജ്യത്ത് തോക്കു നിയന്ത്രണം കർശനമാക്കാൻ യുഎസ് കോൺഗ്രസിനോട് ആവശ്യപ്പെട്ട് പ്രസിഡന്‍റ് ജോ ബൈഡൻ. മിസിസിപ്പി സംസ്ഥാനത്തുണ്ടായ കൂട്ട വെടിവയ്പിന് പിന്നാലെയാണ് ബൈഡന്‍റെ പ്രതികരണം. മിസിസിപ്പിയിലെ ടേറ്റ് കൗണ്ടിയിൽ നടന്ന വെടിവയ്പിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. യുഎസിൽ ഈ വർഷം 48 ദിവസങ്ങൾക്കിടെ പൊതുസ്ഥലത്തു നടക്കുന്ന 73ആമത്തെ വെടിവയ്പാണിത്. “മതി’− വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ ബൈഡൻ പറഞ്ഞു. ചിന്തകളും പ്രാർത്ഥനകളും മാത്രം പോരാ. തോക്ക് ആക്രമണങ്ങൾ ഒരു മഹാമാരിയാണ്. കോൺഗ്രസ് ഉണർന്നു പ്രവർത്തിക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു.
അതേസമയം, മിസിസിപ്പിയിലെ അക്രമി പിടിയിലായിട്ടുണ്ട്. വടക്കൻ മിസിസിപ്പിയിലെ അർകബട്‌ല ഗ്രാമത്തിലെ മൂന്നു ഇടങ്ങളിലായി വെടിവയ്പ് നടത്തിയ റിച്ചാർഡ് ഡേൽ ക്രം (51) ആണു പിടിയിലായത്. ഇയാളിൽ നിന്നു മൂന്നു തോക്കുകൾ കണ്ടെടുത്തു.
frtufu