കുഞ്ഞനുജന്റെ തലയിൽ കൈചേർത്ത് 7 വയസുകാരി; ആരാധന തോന്നുന്നു; അഭിനന്ദിച്ച് ഡബ്ല്യൂഎച്ച്ഒ യുഎന്‍ പ്രതിനിധി

തുർക്കി സിറിയ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ അകപ്പെട്ട സഹോദരനെ രക്ഷിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് ഡബ്ല്യുഎച്ച്ഒയും യുഎന്‍ പ്രതിനിധിയും. ‘ധീരയായ ഈ പെണ്‍കുട്ടിയോട് ആരാധന തോന്നുന്നു’, ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് ട്വിറ്ററില്‍ കുറിച്ചു.
’17 മണിക്കൂറോളം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്നപ്പോൾ രക്ഷിക്കാൻ അനുജന്റെ തലയിൽ കൈവച്ചുകിടക്കുന്ന ഏഴു വയസുകാരി. ചിത്രം ആരും പങ്കുവയ്ക്കുന്നതായി കാണുന്നില്ല. അവൾ മരിച്ചാൽ ചിലപ്പോൾ എല്ലാവരും ഷെയർ ചെയ്യുമായിരുന്നു. പോസിറ്റിവിറ്റി പങ്കിടുക!”– യുഎന്‍ പ്രതിനിധി മുഹമ്മദ് സഫ ട്വീറ്റ് ചെയ്തു.
എഴ് വയസ് പ്രായമുളള പെൺകുട്ടി സഹോദരനെ കോണ്‍ക്രീറ്റ് പാളിക്കടിയിൽ കൈ കൊണ്ട് സംരംക്ഷിച്ച് നിര്‍ത്തിയത് 17 മണിക്കൂറോളമാണ്. രക്ഷാപ്രവര്‍ത്തകര്‍ അവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.
sa